വാൽപ്പാറയിൽ നിയന്ത്രണം വിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു.28 പേർക്ക് പരിക്ക്

പുലർച്ചെ മൂന്ന് മണിയോടെ വാൽപ്പാറയ്ക്കടുത്തുവെച്ചാണ് സംഭവം

New Update
valparai accident

വാൽപ്പാറ: വാൽപ്പാറയിൽ നിയന്ത്രണം വിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 28 പേർക്ക് പരിക്ക്. പരിക്കേറ്റ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപെട്ടത്. 

Advertisment

പുലർച്ചെ മൂന്ന് മണിയോടെ വാൽപ്പാറയ്ക്കടുത്തുവെച്ചാണ് സംഭവം. വാൽപ്പാറയ്ക്ക് സമീപം കവേഴ്‌സ് എസ്റ്റേറ്റ് ഭാഗത്ത് 33-ാം കൊണ്ടായി സൂചി വലയിലെ 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 72 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

Advertisment