/sathyam/media/media_files/2025/02/13/Ls4vh4mWGeiagPLRCQ3o.jpg)
കൊല്ലം: ഡോ. വന്ദനദാസ് കേസ് പ്രതി സന്ദീപ് തന്നെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി രണ്ടാം സാക്ഷി ബിനു.
പ്രതിയുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും, കുത്താൻ ഉപയോഗിച്ച കത്രികയും ബിനു തിരിച്ചറിഞ്ഞു.
കേസിലെ രണ്ടാം ദിവസത്തെ വിചാരണയിലാണ് ബിനു കോടതിയിൽ മൊഴി നൽകിയത്. കേസിലെ മൂന്നാം സാക്ഷി ഹോംഗാർഡ് അലക്സ്കുട്ടിയെയും കോടതി വിസ്തരിച്ചു. കേസിൽ നാളെയും വിസ്താരം തുടരും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ 2023 മെയ് 10നാണ് ഡോ വന്ദനദാസ് കൊല്ലപ്പെടുന്നത്.
വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പുലർച്ചെ നാലരയ്ക്ക് ഡ്യൂട്ടിയിലിരിക്കെയാണ് പ്രതി സന്ദീപിനെ പൊലീസുകാർ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്.
കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്.
പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. 131 സാക്ഷികൾ ആണ് കേസിൽ ഉള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us