വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ജനവാസമേഖലയ്ക്ക് ഭീഷണിയായിമാറിയ കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടി തുടങ്ങി.
കോട്ടയം വനം ഡിവിഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഗ്രാമ്പി, ഹിലാഷ്, അരണക്കൽ, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കടുവയുടെ സാനിധ്യം തിരിച്ചറിഞ്ഞത്.
കടുവയെ കൂടുവച്ച് പിടികൂടി ഉൾവനത്തിലേക്ക് കൊണ്ടുവിടാനുള്ള ദൗത്യത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് വനവകുപ്പ് ജീവനക്കാരും ആർആർടി സംഘവും കടുവയെ നിരീക്ഷിച്ചുവരികയാണ്.
കടുവ കൃത്യമായ നിരീക്ഷണത്തിൽ ഉള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ സംരക്ഷണവും പ്രദേശത്തെ സ്കൂൾ ഉൾപ്പെടെയുള്ള ആളുകൾക്കും ഒരുക്കിയിട്ടുണ്ടെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു.