New Update
/sathyam/media/post_banners/9F8WQnwj92kTQc8zRfQP.jpg)
ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
Advertisment
കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹർജിയിൽ അമ്മ ആരോപിക്കുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ഇത് കോടതിയിൽ ഹാജരാക്കിയത് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്. ഡിഎൻഎ പരിശോധന നടത്തുന്നതിന് സാധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.