/sathyam/media/media_files/2024/12/21/Ch6J3KNjWfxsqJ3EC9k1.jpg)
കളക്ട്രേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ കമ്മീഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി.ആര്‍. മഹിളാമണിയും കേസുകള്‍ കേള്‍ക്കുന്നു.
കോട്ടയം: മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിന് കാരണമാകുന്നതായി സംസ്ഥാന വനിതാ കമ്മീഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി.ആര്‍. മഹിളാമണിയും പറഞ്ഞു.
കളക്ട്രേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
മാനസികാരോഗ്യം പ്രധാനമാണ്. പക്വതക്കുറവു മൂലം കുടുംബന്ധങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി കേസുകള്‍ കമ്മീഷനു മുമ്പിലെത്തുന്നുവെന്നും കൗണ്‍സലിങ് അടക്കമുള്ളവയ്ക്ക് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മാനസികാരോഗ്യം പ്രധാന്യം
ഗാര്‍ഹികപീഡനം, തൊഴിലിടങ്ങളിലെ ഉപദ്രവം, അധിക്ഷേപങ്ങള്‍, മക്കള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തശേഷം സംരക്ഷണം ലഭിക്കാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കമ്മീഷനു മുമ്പിലെത്തി.
ഒ.എല്‍.എക്സിലൂടെ ഫ്ളാറ്റ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ പരസ്യം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പണം തട്ടിയയാളെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. 70 കേസുകളാണ് കമ്മീഷന്‍ സിറ്റിങില്‍ പരിഗണിച്ചത്.
ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 62 കേസുകള്‍ മാറ്റിവച്ചു. രണ്ടു കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി.
കമ്മീഷനംഗങ്ങള്‍ക്കൊപ്പം അഡ്വ. സി.എ. ജോസ്, അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രന്‍ എന്നിവരും പരാതികള്‍ കേട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us