തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ. യുഡിഎഫും എൽഡിഎഫും എൻഡിഎയും ചേർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
അതിനിടെ മോർച്ചറിയിൽ സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്പോരുണ്ടായി. സ്ഥലം എംഎൽഎ പിജെ ജോസഫ് എവിടെയെന്ന് ചോദിച്ചായിരുന്നു സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്.
/sathyam/media/media_files/2024/12/29/Op2o67WSTBKbrbzQCaBv.webp)
പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ എവിടെയെന്ന് യുഡിഎഫ് പ്രവർത്തകരും ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമായി.
യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപായി കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.