നന്തിപുലം: പൂരത്തിന്റെ വെടിക്കെട്ടു നടക്കുന്നതിനു സമീപം തളച്ചിട്ട ആന വിരണ്ടു. വിരണ്ട ആന പാപ്പാനെ തട്ടിയിട്ടു. വരന്തരപ്പിള്ളി നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരത്തിനിടെയായിരുന്നു സംഭവം.
കൂട്ടിയെഴുന്നള്ളിപ്പിനുശേഷം ക്ഷേത്രവളപ്പിനോടു ചേര്‍ന്നുള്ള പറമ്പില്‍ തളച്ച ആനയാണ് വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ ഏഴാനകളില്‍ രണ്ടെണ്ണത്തെയാണ് സ്വകാര്യപറമ്പില്‍ തളച്ചിരുന്നത്.
ഇതില്‍ ഒരാന വെടിക്കെട്ടിന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന സ്ഥലത്തിന് പത്തുമീറ്റര്‍ മാത്രം അകലെയായിരുന്നു.
വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പേടിച്ച ആന പിന്‍തിരിയാന്‍ ശ്രമിക്കവെ പിറകില്‍നിന്ന പാപ്പാനെ പിന്‍കാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.