New Update
/sathyam/media/media_files/2026/01/10/bishopp-2026-01-10-18-01-08.jpg)
കൊ​ച്ചി: കൊച്ചി മേയറാകാൻ വി.കെ. മിനിമോളെ സഭ പിന്തുണച്ചതിൽ തെറ്റില്ലെന്ന് ലത്തീൻ സഭ ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ. കേരള റീജിയൻ ലത്തീൻ കത്തോലിക് കൗൺസിൽ ജനറൽ അസംബ്ലിയിൽ മിനിമോൾ നടത്തിയ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Advertisment
സഭ ശബ്ദം ഉയർത്തിയെന്നോ ഇടപെട്ടെന്നോ പറയാനാകില്ലെന്നും, സഭയിലെ ഒരാൾ മുന്നോട്ട് വരണമെന്ന ചിന്തയിൽ ശുപാർശ നൽകിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തിലുള്ള പിന്തുണ സ്വാഭാവികമാണെന്നും, അതിനെ തെറ്റായി കാണാൻ കഴിയില്ലെന്നും ആർച്ച്ബിഷപ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us