/sathyam/media/media_files/2026/02/20/1001673977-2026-02-20-14-05-33.jpg)
വർക്കല : നിലവിലെ എം.എൽ.എ ജോയി തന്നെ ഇക്കുറിയും ഇടത് മുന്നണിക്കായി മത്സര രംഗത്ത് ഇറങ്ങിയേക്കും .
തുടർ ഭരണ മുണ്ടായാൽ ജോയി മന്ത്രിയാകും എന്ന തരത്തിലാണ് ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണം.
അതേസമയം സി പി എം ജില്ലാ സെക്രട്ടറിയായ ജോയി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല.
ജോയിക്കൊപ്പം മറ്റ് ചിലരേയും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.
അതേസമയം യു ഡി എഫിൽ കോൺഗ്രസിൽ മുൻ എം.എൽ.എ വർക്കല കഹാർ സീറ്റിനായി രംഗത്തുണ്ട്.
എന്നാൽ പുതുമുഖങ്ങൾ മത്സര രംഗത്ത് വരട്ടേ എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ .
ഡോ. എസ്. എസ് ലാൽ , നബീൽ കല്ലമ്പലം , പി സൊണാൾജ് എന്നിവരും സീറ്റിനായി രംഗത്തുണ്ട്.
അതേസമയം എൻഡിഎയിൽ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് ഇക്കുറി ബി ജെ പി ഏറ്റെടുക്കുമെന്നാണ് വിവരം .
ബി ജെ പി ക്കായി മുതിർന്ന നേതാക്കളാരെങ്കിലും മത്സര രംഗത്ത് ഇറങ്ങുന്നതിന് സാധ്യതയുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us