വർക്കല: റഷ്യൻ ക്രിപ്പറ്റോ കറൻസിയുടെ തട്ടിപ്പുകാരനായ ലിത്വാനിയന്‍ സ്വദേശി വർക്കലയിലെ ഒരു സ്വകാര്യ റിസോർട്ടിൽ പിടിയിലായി.
ഇന്റർപോൾ തേടുന്ന അലക്സാസ് ബേസിയോകോവാണ് കുടുംബസമേതം താമസിച്ചു വരവെ പോലീസിന്റെ പിടിയിലായത്.
ഏറെ ദിവസങ്ങളായി രാജ്യാന്തര അന്വേഷണം ഏജൻസികൾ അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹിയിലെ പാട്ട്യാല കോടതിയുടെ നിത്യ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തും കൂടി സ്ഥാപിച്ച ഗരാൻ്റസ് എക്സ്ചേഞ്ച് വഴി96 ബില്യൻ ഡോളറിന്റെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.സൈബർ ക്രിമിനൽ, തീവ്രവാദ, ലഹരിമരുന്ന് സംഘങ്ങൾക്കായി ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്തിയ കുറ്റവാളിയാണ് അലകാസ് ബേസിയോകോവ്.
ഇപ്പോൾ ജയിലിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.