/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
തിരുവനന്തപുരം: വര്‍ക്കലയ്ക്ക് സമീപം വില്‍പ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വെള്ളറട കാരക്കോണം കുന്നത്തുകാല്‍ സ്വദേശികളായ വിഷ്ണു (33), പ്രവീണ്‍ (33), ഷാഹുല്‍ ഹമീദ് (25) എന്നിവരാണ് പിടിയിലായത്.
വര്‍ക്കല ജനതാമുക്ക് റെയില്‍വേ ഗേറ്റിനു സമീപത്ത് നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഡാന്‍സാഫ് ടീമും അയിരൂര്‍ പൊലീസും ചേര്‍ന്നാണ് കാറിലെത്തിയ പ്രതികളെ പിടികൂടിയത്.
കാറില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയില്‍ ഒരു കാര്‍ വര്‍ക്കലയില്‍ എത്തിയത് പൊലീസ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പരിശോധനയില്‍ വ്യക്തമായി. കാപ്പില്‍ ബീച്ച്, സമീപത്തെ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എവിടെ നിന്നും എത്തിച്ചതാണെന്നതടക്കം വിവരങ്ങള്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.