/sathyam/media/media_files/2025/01/10/RSJLGdczAr3hQcqhGivL.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വീടിനുള്ളില്‍ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. വര്‍ക്കല പാലച്ചിറ ദളവാപുരത്തിന് സമീപത്ത് ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തിയത്.
ദുര്‍ഗന്ധം പടരുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ വരാന്തയില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വര്‍ക്കല മൈതാനം ഹോമിയോ ആശുപത്രിക്ക് സമീപത്ത് താമസിച്ചുവന്നിരുന്ന വിജയന്‍ 60 പൊലീസ് കണ്ടെത്തിയത്. ഇയാള്‍ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു.
ക്യാന്‍സര്‍ രോഗം ബാധിതനായ വിജയന്‍ ദളവാപുരം പാലച്ചിറ പരിസരങ്ങളില്‍ കൂലിവേല ചെയ്ത് ആള്‍ താമസമില്ലാത്ത വീടിന്റെ വരാന്തയില്‍ ആയിരുന്നു അന്തി ഉറങ്ങിയിരുന്നത എന്ന് പരിസരവാസികള്‍ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.