വർക്കല: മകളെ പീഡിപ്പിച്ച അച്ഛനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയാണ് അച്ഛൻ്റെ പീഡനത്തിനിരയായത്.
വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.