/sathyam/media/media_files/2025/11/04/suresh-kumar-2025-11-04-15-16-56.jpg)
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ്.
പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. പിന്നാലെ പെണ്‍കുട്ടികള്‍ ഇയാളോട് മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്നാണ്. പിന്നാലെ വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മേല്‍ ചുമത്തിയത് വധശ്രമം അടക്കം ആറ് വകുപ്പുകളാണ്.
അതേസമയം, ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ നില ആതീവ ഗുരുതരമായി തുടരുകയാണ്. 20ഓളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജിക്കൽ ഐ സി യുവിൽ കഴിയുന്ന ശ്രീക്കുട്ടിയെന്ന യുവതി ഇപ്പോഴും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us