വർക്കലയിൽ നിയന്ത്രണം വിട്ട കാർ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി. അപകടത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

New Update
a

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചെറുന്നിയൂർ അച്ചുമ മുക്കില്‍ ആണ് അപകടം നടന്നത്. 

Advertisment

പ്രദേശവാസിയായ ശാന്ത എന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് മരണപ്പെട്ടത്. ജോലിക്കിടെ റോഡരികിൽ വിശ്രമിക്കവെ കാർ നിയന്ത്രണം വിട്ട് ശാന്തയുടെ ദേഹത്തിടിക്കുകയായിരുന്നു. 

ഉടൻ തന്നെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.