/sathyam/media/media_files/2025/11/03/girl-mother-2025-11-03-15-26-25.jpg)
തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം.
മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്. ശരീരത്തിൽ 20 തോളം മുറിവുകളാണ് ഉള്ളത്.
തലയിൽ രണ്ടോളം മുറിവുകൾ മകൾക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകൾ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല.
/filters:format(webp)/sathyam/media/media_files/2025/11/03/images-1280-x-960-px499-2025-11-03-11-22-06.jpg)
1 മണിക്ക് മെഡിക്കൽ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു.
എൻറെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പേടിയായിരുന്നു.
മകൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ല. ഇന്നലെ രാത്രി ഫോണിലൂടെയാണ് വാർത്ത കാണുന്നത്. മകൾ തന്റെ അമ്മയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.
അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
പെൺകുട്ടിയെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാർ ആണ് ഇന്നലെ ട്രെയിനിൽ നിന്ന് ശ്രീകുട്ടിയെ പുറകിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻശ്രമിച്ചത്. വാതിൽക്കൽ നിന്ന് മാറാത്തതായിരുന്നു ആക്രമണത്തിന് പ്രകോപനമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us