വർക്കല ട്രെയിൻ ആക്രമണം; മദ്യപൻ ചവിട്ടി പുറത്തേയ്ക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

കഴിഞ്ഞ ദിവസം സുരേഷിനെ സംഭവം നടന്ന ട്രെയിനിൽ എത്തിച്ച് തെളിവെടുപ്പിൻ്റെ ഭാഗമായി സംഭവസ്ഥലം പുനഃരാവിഷ്കരിച്ചിരുന്നു.

New Update
trainprathi-1762108177267-981e2c94-463b-4456-b2a8-b41065bb6970-900x506

തിരുവനന്തപുരം: വർക്കലയിൽ കേരള എക്‌സ്‌പ്രസ് ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

Advertisment

നിലവിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ശ്രീക്കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ തുടരുകയാണ്.

ശ്രീക്കുട്ടി സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.

സംഭവത്തിലെ പ്രതിയായ സുരേഷ് നിലവിൽ റിമാൻഡിലാണ്. വധശ്രമം ഉൾപ്പെടെ ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

2025 നവംബർ 2-നാണ് കേരള എക്‌സ്‌പ്രസ് ട്രെയിനിൽ വെച്ച് സുരേഷ് കുമാർ, ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് ഇയാൾ വാതിലിന് സമീപം നിന്നിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു.



Advertisment