/sathyam/media/media_files/2025/01/09/Xz2vsO2wH4nlgmpeWbsa.jpg)
വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. വര്‍ക്കല കവലയൂര്‍ ഒലിപ്പില്‍ വീട്ടില്‍ 26 വയസ്സുള്ള ബിന്‍ഷാദ് ആണ് അറസ്റ്റിലായത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ജനുവരി 18ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്ന വഴി കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പ്രതിയുടെ രണ്ടു സുഹൃത്തുക്കളും കാറിനുള്ളില്‍ ഉണ്ടായിരുന്നു.
കാറിന്റെ പിന്‍സീറ്റില്‍ പിടിച്ചു കയറ്റിയ പെണ്‍കുട്ടിയേയും കൊണ്ട് കാര്‍ വര്‍ക്കല അന്ധവിദ്യാലയത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റില്‍ വച്ച് പെണ്‍കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കാറിലൊപ്പമുണ്ടായിരുന്നകേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവില്‍ പോയി. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം വര്‍ക്കല പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ കയറ്റി കൊണ്ടുപോയ പ്രതികളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്ത ബിന്‍ഷാദിനെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us