എറണാകുളം - അങ്കമാലി അതിരൂപത ഗുരുതര പ്രതിസന്ധിയില്‍: അതിരൂപതാ ആസ്ഥാനം പ്രതിഷേധങ്ങള്‍ക്കു വേദിയാക്കരുതെന്നെന്ന അഭ്യര്‍ഥനയുമായി ബിഷപ്പ് ബോസ്‌കോ പുത്തൂര്‍; ആവശ്യങ്ങള്‍ക്കായി അതിരൂപത കേന്ദ്രത്തില്‍ എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ടിവരുന്നു; പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ നിലപാട് കാത്ത് വിശ്വാസികൾ

സമീപകാലത്തുണ്ടായ  പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, അതിരൂപതാ കൂരിയയുടെ സേവനം തുടരാന്‍ കഴിയാത്ത സാഹചര്യമാണു നിലവില്‍ ഉള്ളതന്നും അദ്ദേഹം.

New Update
ankamali Untitledisir

കോട്ടയം: എറണാകുളം - അങ്കമാലി അതിരൂപതയിലെ കൂരിയയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.

Advertisment

അതിരൂപത ആസ്ഥാനത്തു പ്രതിഷേധവുമായി തുടരുന്ന വൈദികരും അല്മായരും എത്രയും വേഗം തിരിച്ചു പോകണമെന്നും അനുവാദമില്ലാത്ത യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അതിരൂപത ആസ്ഥാനം വേദിയാക്കരുതെന്ന അഭ്യര്‍ഥനയുമായി എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍  ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രംഗത്തെത്തി.


സമീപകാലത്തുണ്ടായ  പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, അതിരൂപതാ കൂരിയയുടെ സേവനം തുടരാന്‍ കഴിയാത്ത സാഹചര്യമാണു നിലവില്‍ ഉള്ളതന്നും അദ്ദേഹം പറയുന്നു.


ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍, അതിരൂപത നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാമെന്ന് സെപ്റ്റംബര്‍ 26 ന് നടന്ന ആലോചന സമിതി യോഗം  പരിശോധിച്ചു.

തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനം നടത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പുമായി  താനും ആലോചന സമിതി അംഗങ്ങളും ബന്ധപ്പെടുകയും നിലവിലെ പ്രതിസന്ധി ബോധ്യപ്പെടുത്തുകയും ചെയ്തു.

ആഗോള സിനഡില്‍ സംബന്ധിക്കാന്‍ ഉടന്‍തന്നെ റോമിലേക്ക് പോവുകയാണെന്നും, അതിരൂപതയില്‍ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം റോമിലെ മേലധികാരികളെ അറിയിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാം എന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉറപ്പു നല്‍കുകയും ചെയ്തതായി ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അറിയിച്ചു.

ആലോചന സമിതി അംഗങ്ങള്‍ തയ്യാറാക്കിയ അടിയന്തര അപേക്ഷ മേജര്‍ ആര്‍ച്ച് ബിഷപ്പിനും സിനഡംഗങ്ങൾക്കും  കൈമാറിയിരുന്നു.

bosco puthoor Untitledisir

പ്രതിഷേധങ്ങളുടെ നടുവില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്ന് നിര്‍വഹിക്കുന്നതു പ്രയോഗികമായി അസാധ്യമാകുമെന്നാണ് കൂരിയയില്‍ സേവനം ചെയ്യുന്ന വൈദികര്‍  ആലോചന സമിതിയേ അറിയിച്ചു.


ഏതു സാഹചര്യത്തിലും അതിരൂപത കേന്ദ്രത്തില്‍തന്നെ തുടരാനാണ് താൻ ആഗ്രഹിച്ചത്. പക്ഷേ, വൈദികരും അല്മായരും അതിരൂപത ആസ്ഥാനത്തേക്ക് പ്രതിഷേധങ്ങളുമായി എത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ മുന്നിൽക്കണ്ടാണ് കൂരിയ അംഗങ്ങള്‍ക്കും തനിക്കും അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നതെന്നും ബിഷപ്പ് പറയുന്നു.


കഴിഞ്ഞ വെള്ളിയാഴ്ച അതിരൂപത ആസ്ഥാനത്ത് എത്തിയവരില്‍ ഒരു വിഭാഗം വിവിധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും മറ്റുമായി അവിടെതന്നെ തുടരുന്നതുമൂലം അതിരൂപത കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്.

പല തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി അതിരൂപത കേന്ദ്രത്തില്‍ എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും എത്രയും വേഗം തിരിച്ചു പോകണമെന്നും  അനുവാദമില്ലാത്ത യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അതിരൂപത ആസ്ഥാനം വേദിയാക്കരുതെന്നും ബിഷപ്പ് ബോസ്‌കോ പുത്തൂർ പറഞ്ഞു.

 

Advertisment