/sathyam/media/media_files/2026/01/09/vbg-ram-g-2026-01-09-19-42-40.jpg)
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന വികസിത് ഭാരത് - ഗ്യാരന്റീ ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വി.ബി.ജി. റാം ജി) നിയമത്തെക്കുറിച്ച് താഴെ തട്ടിൽ പ്രചാരണത്തിന് ബി.ജെ.പി തയ്യാറെടുക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബി ജെ പി പ്രചാരണത്തിനിറങ്ങുന്നത്. സംഘടനാ മണ്ഡലം അടിസ്ഥാനത്തിൽ അഞ്ചംഗ ടീം രൂപീകരിച്ചാണ് ബി ജെ പി പ്രചാരണം നടത്തുക.
സംഘടനാ മണ്ഡലം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടീമിൽ കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ്, മണ്‌ഡലം ഭാരവാഹികളായ മൂന്ന് പേർ എന്നിവർ അംഗങ്ങളായിരിക്കും.
ഇവർ വി.ബി. ജി. റാം ജി നിയമത്തെക്കുറിച്ച് പഠിക്കുകയും താഴെതട്ടിൽ വിവരങ്ങൾ കൈമാറുകയും ചെയ്യും. പ്രതിപക്ഷ പ്രചാരണത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി വൻ പ്രചാരണം സംഘടിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us