/sathyam/media/media_files/CIz8tV6k9JjIV5PeDyFy.jpg)
തിരുവനന്തപുരം: തൊഴിലുറപ്പ് നിയമഭേദഗതിയില്‍ കേരളത്തിന്‍റെ പ്രതിഷേധം വ്യക്തമാക്കി മന്ത്രി എംബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഇടതുമുന്നണി പ്രമേയം.
ഈ മാസം 22-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിയമ ഭേദഗതി തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
തൊഴിലുറപ്പ് നിയമ ഭേദഗതി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ യുദ്ധ പ്രഖ്യാപനമാണെന്നും മന്ത്രി തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഇടതുമുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനാണ് എല്‍ഡിഎഫ് തീരുമാനം. കേവലം പേരുമാറ്റല്‍ മാത്രമായി വിഷയത്തെ ലഘൂകരിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തെയും എം ബി രാജേഷ് വിമര്‍ശിച്ചു.
40 % തുക ഇനി മുതൽ സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. 1600 കോടി രൂപയാണ് ഓരോ വർഷവും സംസ്ഥാനത്തിന് ബാധ്യതയായി വരുന്നത്. 826.9 കോടി രൂപ ഇപ്പോൾ തന്നെ കേന്ദ്രം തരാൻ ഉണ്ട്. കുടിശിക വരുത്തുന്നത് ബോധപൂർവമാണെന്നും മന്ത്രി വിമർശിച്ചു.
തൊഴിൽ ദിനങ്ങൾ പരിമിതപ്പെടുത്താനും നീക്കമുണ്ട്. 90% ജോലിയെടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് എതിരെയുള്ള വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ജനദ്രോഹത്തിൽ ബിജെപി സർക്കാരിനൊപ്പം നിൽക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us