കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനം: സേ​ർ​ച്ച് ക​മ്മി​റ്റി​ക്ക് അം​ഗീ​കാ​രം ന​ൽ​കി ഗവർണർ. മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ ചാ​ൻ​സ​ല​റു​ടെ നോ​മി​നിയും യു​ജി​സി പ്ര​തി​നി​ധിയും സി​ൻ​ഡി​ക്കേ​റ്റ് പ്ര​തി​നി​ധിയും

New Update
governor

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സേ​ർ​ച്ച് ക​മ്മി​റ്റി​ക്ക് ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി.

Advertisment

മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ ചാ​ൻ​സ​ല​റു​ടെ നോ​മി​നി​യാ​യി നാ​ഷ​ണ​ൽ സ​യ​ൻ​സ് ചെ​യ​ർ പ്രെ​ഫ​സ​ർ ഡോ.​എ​ലു​വ​ത്തി​ങ്ക​ൽ ഡി.​ജെ​മ്മി​സും യു​ജി​സി പ്ര​തി​നി​ധി​യാ​യി മും​ബൈ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ര​വീ​ന്ദ്ര ഡി. ​കു​ൽ​ക്ക​ർ​ണി​യേ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സി​ൻ​ഡി​ക്കേ​റ്റ് പ്ര​തി​നി​ധി​യാ​യി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യ പ്ര​ഫ എ.​സാ​ബു​വാ​ണ് സേ​ർ​ച്ച് ക​മ്മി​റ്റി​യം​ഗം.

Advertisment