/sathyam/media/media_files/2025/08/13/governor-2025-08-13-20-49-34.webp)
തിരുവനന്തപുരം: സാങ്കേതിക - ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് സർക്കാരിനും ഗവർണർക്കും ഇടയിൽ നില നിൽക്കുന്ന തർക്കത്തിൽ അനുരഞ്ജകൻെറ റോളിൽ സുപ്രിം കോടതി.
സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് വേണ്ടിയുളള സെർച്ച് കമ്മിറ്റി രൂപീകരണം ഏറ്റെടുത്തുകൊണ്ടാണ് സുപ്രീംകോടതി സമവായത്തിനിറങ്ങിയിരിക്കുന്നത്.
സെർച്ച് കമ്മിറ്റിയിലേക്ക് നാല് പേരുകൾ വീതം നൽകാൻ സർക്കാരിനോടും ചാൻസലറായ ഗവർണറോടും സുപ്രിംകോടതി നിർദ്ദേശിച്ചു. സെർച്ച് കമ്മിറ്റി രൂപീകരണം സ്വന്തം കൈയ്യിൽ വരണമെന്ന് ആശിച്ച് ഓർഡിനൻസ് പാസാക്കിയ സർക്കാരും സുപ്രിംകോടതി നിർദ്ദേശത്തോടെ അയഞ്ഞിട്ടുണ്ട്.
സുപ്രീംകോടതി സെർച്ച് കമ്മിറ്റി രൂപീകരിച്ചാൽ തർക്കത്തിന് പരിഹാരം ആകുമെന്നാണ് എന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
സെർച്ച് കമ്മിറ്റിയിലേക്കുളള പേരുകൾ വ്യാഴാഴ്ച തന്നെ നൽകാമെന്ന് അറിയിച്ചുകൊണ്ടാണ് സർക്കാർ കോടതി നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.
സ്ഥിരം വി.സി നിയമനം വൈകുന്നതിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് സെർച്ച് കമ്മിറ്റി രൂപീകരണം സുപ്രിം കോടതി ഏറ്റെടുത്തത്.
താൽക്കാലിക വിസി നിയമനത്തിനെതിരെയുള്ള കേരളത്തിൻെറ നിലപാട് നിയമപരമായി ശരിയാണെന്ന് സുപ്രിം കോടതി നീരിക്ഷിച്ചു.
യു.ജി.സി ചട്ടം പാലിക്കാതെയാണ് ചാൻസലർ തീരുമാനമെടുത്തതെന്നായിരുന്നു സംസ്ഥാന സർക്കാരിൻെറ വാദം. വി സി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുകൂട്ടരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അതിൽ മേൽക്കൈ നേടാനുമുളള ശ്രമം പാളി പോയെങ്കിലും താൽക്കാലിക വിസി നിയമനം സംബന്ധിച്ച നടപടികളിലെ സുപ്രിം കോടതി ഇടപെടൽ ഗുണകരമാണെന്ന വിലയിരുത്തിയാണ് സർക്കാരിൻെറ പ്രതികരണം.
താൽക്കാലിക വി സി. നിയമനത്തിൽ സർക്കാർ നിലപാട് ശരിയെന്നാണ് കോടതി ഇടപെടലിലൂടെ വ്യക്തമായതെന്നാണ് നിയമമന്ത്രി പി.രാജീവിൻെറ പ്രതികരണം.
നിയമനത്തിന് സർക്കാരിന് സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി ഇടപെടലിലൂടെ വ്യക്തമാകുന്നത്.
പുതിയ സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പേരുകൾ നിർദ്ദേശിക്കാൻ ചാൻസലർക്ക് കഴിയുമോ എന്നചോദ്യവും സർക്കാർ ഉന്നിയിക്കുന്നുണ്ട്. ''ചാൻസലർക്ക് കേരളത്തിലെ അക്കാദമിക് സമൂഹത്തിൽനിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും ?
അതുകൊണ്ടാണ് സർക്കാർ പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു" മന്ത്രി പി.രാജീവ് പ്രതികരിച്ചു.
സ്ഥിരം വി സി നിയമനത്തിലെ പ്രധാന തർക്ക വിഷയമായിരുന്ന സെർച്ച് കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തതോടെ വേഗം നിയമനം നടക്കുമെന്ന പ്രത്യാശയാണ് അക്കാദമിക സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടായിരിക്കുന്നത്.
സെർച്ച് കമ്മിറ്റി രൂപീകരണത്തിനായി നാലു പേരുകൾ വീതം നൽകാൻ സംസ്ഥാനത്തോടും ഗവർണറോടും നിർദ്ദേശിച്ച കോടതി, ഇരുവരും നൽകുന്ന പേരുകളിൽ നിന്നായിരിക്കും സെർച്ച് കമ്മിറ്റി രൂപീകരിക്കുക.
അഞ്ച് അംഗങ്ങൾ അടങ്ങുന്ന സെർച്ച് കമ്മിറ്റിയിൽ ഒരു യു.ജി.സി നോമിനിയും ഉണ്ടായിരിക്കും. സുപ്രീംകോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദേശത്തിന്മേൽ ചാൻസലർ സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനത്തിലെത്തണമെന്നും നിർദേശം നൽകി.
സെർച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചാൽ തർക്കത്തിന് പരിഹാരം ആകുമെന്നാണ് എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചത്.
താൽക്കാലിക വിസി നിയമനത്തിനെതിരെയുള്ള കേരളത്തിലെ നിലപാട് നിയമപരമായി ശരിയാണെന്ന് കോടതി നീരിക്ഷിച്ചു.
യുജിസി ചട്ടം പാലിക്കാതെയാണ് ചാൻസിലർ തീരുമാനമെടുത്തതെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.
വിസി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുകൂട്ടരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.സ്ഥിരം വി.സി നിയമനം കോടതി ഏറ്റെടുത്തെങ്കിലും
സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹാരമാകാതെ തുടരുകയാണ്.
ബജറ്റ് ചർച്ച ചെയ്യാൻ വിളിച്ച കേരള സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. 14 പേർ അംഗങ്ങളായ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് നാല് പേർ മാത്രമാണ്.
5പേരെങ്കിലും പങ്കെടുത്താൽ മാത്രമേ യോഗത്തിന്റെ ക്വാറം തികയു. എം.എൽ.എ മാരും, സർക്കാർ പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് ക്വാറം തികയാതെ പോയത്.