/sathyam/media/media_files/2025/06/28/v-d-satheesan-2025-06-28-19-09-06.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ ഉള്‍പ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
ഈ നീക്കത്തിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഒരു ഉന്നതനുമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐടിയില്‍ നുഴഞ്ഞ് കയറുകയും അന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതോടെ അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്നാണ് അറിയുന്നത്. ഇതിന് പിന്നില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമുണ്ടെന്നാണ് ആരോപണം. അന്വേഷണത്തെ വഴിതിരിച്ചുവിട്ട് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ഈ നീക്കമെന്നും സതീശന്‍ ആരോപിച്ചു.
എസ്‌ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us