തിരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരും; വിരലില്‍ എണ്ണാവുന്ന ദിവസം കാത്തിരുന്നാല്‍ ആ വിസ്മയം എന്താണെന്ന് മനസിലാകും; വിസ്മയം ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

വിസ്മയം എന്നത് നേരത്തെ പറഞ്ഞാല്‍ വിസ്മയം ആകുമോ എന്നും അദ്ദേഹം ചോദിച്ചു, അത് വരുമ്പോള്‍ അറിഞ്ഞാല്‍ മതി.

New Update
vd satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിസ്മയം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. 

Advertisment

കേരള കോണ്‍ഗ്രസ് എം ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പരാമര്‍ശവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.


തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും. എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരും. അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ ചോദിക്കരുത് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സമയമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് കൂട്ടിച്ചേർത്തു.


വിസ്മയം എന്നത് നേരത്തെ പറഞ്ഞാല്‍ വിസ്മയം ആകുമോ എന്നും അദ്ദേഹം ചോദിച്ചു, അത് വരുമ്പോള്‍ അറിഞ്ഞാല്‍ മതി. വിരലില്‍ എണ്ണാവുന്ന ദിവസം കാത്തിരുന്നാല്‍ ആ വിസ്മയം എന്താണെന്ന് മനസിലാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisment