ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ​വ​ർ കെ.​എം. മാ​ണി സ്മാ​ര​ക​ത്തി​നു സ്ഥ​ലം ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷമുണ്ടെന്ന് വി.​ഡി. സ​തീ​ശ​ൻ. ഐഷ പോറ്റി വിഷയത്തിൽ സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്നും വിമർശനം. എൽ.ഡി.എഫിൽ അവിശ്വാസവും ആശയകുഴപ്പവും മാത്രം, യു.ഡി.എഫ് ടീമായി ശക്തമാണെന്നും പ്രതിപക്ഷ നേതാവ്

New Update
vd satheesan nilambur victory

തി​രു​വ​ന​ന്ത​പു​രം: ന​ര​ക​ത്തീ​യി​ൽ വെ​ന്തു മ​രി​ക്ക​ണ​മെ​ന്നു ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ​വ​ർ ത​ന്നെ കെ.​എം. മാ​ണി​ക്കു സ്മാ​ര​കം പ​ണി​യാ​ൻ സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

Advertisment

അ​തി​നു ത​ങ്ങ​ൾ കൂ​ടി നി​മി​ത്ത​മാ​യ​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നോ അ​വ​ർ യു​ഡി​എ​ഫി​ലേ​ക്കു തി​രി​ച്ചു വ​രു​മെ​ന്നോ പ​റ​ഞ്ഞി​ട്ടി​ല്ല. അ​വ​ർ ഇ​ട​തു​മു​ന്ന​ണി​യി​ൽ നി​ൽ​ക്കു​ന്ന ക​ക്ഷി​യാ​ണ്. അ​വ​രു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന ഒ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടി​ല്ല.

അ​യി​ഷ പോ​റ്റി കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്കു സ​ങ്ക​ട​മാ​ണ്. എ​ത്ര​യോ സി​പി​എം നേ​താ​ക്ക​ൾ ബി​ജെ​പി​യി​ലേ​ക്കു പോ​യി. അ​പ്പോ​ഴൊ​ന്നും സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​രു സ​ങ്ക​ട​വു​മി​ല്ല. അ​യി​ഷ പോ​റ്റി കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് വി​ഷ​മം.

എ​കെ​ജി സെ​ന്‍റ​റി​ൽ ഇ​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സി​പി​എ​മ്മി​ലേ​ക്കു പോ​കു​ന്നു​വെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഷാ​നി മോ​ൾ സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്നു​വ​രെ വാ​ർ​ത്ത ന​ൽ​കി. പി​താ​വു മ​രി​ച്ചു വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന ഷാ​നി മോ​ളെ​വ​രെ അ​പ​മാ​നി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ചു നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ് ദു​ർ​ബ​ല​മെ​ന്നു പ​റ​യു​ന്ന​വ​ർ അ​ങ്ങ​നെ ത​ന്നെ വി​ചാ​രി​ച്ചാ​ൽ മ​തി. ടീം ​യു​ഡി​എ​ഫ് ആ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് എ​ൽ​ഡി​എ​ഫി​ൽ പ​ര​സ്പ​ര​വി​ശ്വാ​സ​മി​ല്ലാ​യ്മ​യും സം​ശ​യ​വു​മാ​യി നി​ൽ​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ൽ അ​ന്പ​തു വ​ർ​ഷം മു​ന്പു​ള്ള​തും അ​ന്വേ​ഷി​ക്ക​ട്ടെ. എ​ന്ത് അ​ന്വേ​ഷി​ച്ചാ​ലും ഇ​പ്പോ​ൾ ന​ട​ത്തി​യ സ്വ​ർ​ണ​ക്കൊ​ള്ള മ​റ​യ്ക്കാ​നാ​കു​മോ എ​ന്നു സ​തീ​ശ​ൻ ചോ​ദി​ച്ചു.

Advertisment