ശിവന്‍കുട്ടിയുമായി ഒരു തര്‍ക്കത്തിനോ സംവാദത്തിനോ ഇല്ല; അദ്ദേഹത്തെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി എനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.കെ.ജി സെന്ററിലും മന്ത്രിയുടെ വീട്ടിലും ഇരുന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്ന സി.പി.എം നേതാക്കളുടെ ബുദ്ധിയില്‍ വീഴില്ലെന്നും വി.ഡി സതീശൻ

New Update
images - 2026-01-31T230738.749

തിരുവനന്തപുരം : ശിവന്‍കുട്ടിയുമായി ഒരു തര്‍ക്കത്തിനോ സംവാദത്തിനോ ഇല്ല. അദ്ദേഹത്തെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി എനിക്കില്ല. അദ്ദേഹം വളരെ വലിയ ആളാണ്.

Advertisment

സംസ്‌കാര സമ്പന്നനും നിലവാരമുള്ള ആളുമാണ്. എനിക്ക് അതെല്ലാം കുറവാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞതൊക്കെ തെറ്റാണെന്ന് ഇനി അദ്ദേഹത്തിന് പറയാന്‍ പറ്റില്ലല്ലോ എന്ന് വിഡി സതീശൻ പറഞ്ഞു.

എന്നേക്കാള്‍ നിലവാരവും സംസ്‌കാരവും കൂടുതലുള്ള വളരെ മഹാനായ അദ്ദേഹം എന്നെ വെല്ലുവിളിച്ചാല്‍ അത് സ്വീകരിക്കാനുള്ള ആരോഗ്യം എനിക്കില്ല. ഞാന്‍ ഏറ്റുമുട്ടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.


പക്ഷെ ഞാന്‍ ഏറ്റുമുട്ടലിനില്ല. എല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ ഇതൊക്കെ നോക്കിക്കാണുകയാണ് എന്ന് വി.ഡി സതീശൻ കൂട്ടിച്ചേർത്തു.


25 വര്‍ഷമായി പറവൂരില്‍ എം.എല്‍.എയായിരിക്കുന്ന എന്നെ നേമത്തേക്ക് മത്സരിക്കാന്‍ വെല്ലുവിളിക്കുന്നതിലൂടെ ഞാന്‍ അതിന് മറുപടി പറയുമെന്നും അത് കുറെ ദിവസം ആഘോഷിക്കുന്നതിലൂടെ കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്നുമാണ് ചിലര്‍ കരുതുന്നത്. 

ഇത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് ഞാന്‍ കരുതുന്നില്ല. എ.കെ.ജി സെന്ററിലും മന്ത്രിയുടെ വീട്ടിലും ഇരുന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്ന സി.പി.എം നേതാക്കളുടെ ബുദ്ധിയില്‍ ഞാന്‍ വീഴില്ല എന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു

Advertisment