/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സുപ്രീം കേടതിയും ഹൈക്കോടതിയും ജാമ്യം നല്‍കാത്ത പ്രതികള്‍ക്ക് കുറ്റപത്രം നല്‍കാതെ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കുറ്റപത്രം നല്‍കാതെയും വൈകിപ്പിച്ചും പ്രതികളെ പുറത്തിറക്കാനുള്ള പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തിന് എസ്.ഐ.ടി വഴങ്ങരുത്.
അതാണ് കോടതിയും ചൂണ്ടിക്കാട്ടിയത്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്നത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇല്ലാതാക്കും.
എല്ലാം അടിച്ചു മാറ്റിയതാണ് എന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു. ഒരിക്കല്‍ അടിച്ചു മാറ്റിയത് ആരും അറിഞ്ഞില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും അടിച്ചുമാറ്റാന്‍ വാസവന്‍ മന്ത്രിയും പ്രശാന്ത് പ്രസിഡന്റുമായിരുന്ന കാലത്ത് ഒരു ശ്രമം കൂടി നടത്തയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ആ കോടതി വിധിയൊക്കെ വളരെ പ്രധാനപ്പെട്ടതാണ് എന്ന് സതീശൻ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us