/sathyam/media/media_files/2026/01/06/pinarai-vijayan-vd-satheesan-2-2026-01-06-16-30-36.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 ലധികം സീറ്റുകൾ നേടി കരുത്തുറ്റ വിജയം കൈവരിക്കുമെന്നും പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ 'കണ്ടംവഴി ഓടുമെന്നും' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
യുഡിഎഫിന്റെ 'പുതുയുഗ യാത്ര' കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 110 സീറ്റുകൾ കിട്ടുമെന്ന് തങ്ങളെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് ശേഷം അത്രയും വേഗത്തിൽ ഓടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷമായ വിമർശനമാണ് സതീശൻ ഉന്നയിച്ചത്. രാഷ്ട്രീയ ലാഭത്തിനായി സിപിഎം നിലപാടുകൾ മാറ്റുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി വിജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവല്ലയിലെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ബിഹാറായി മാറിക്കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ക്രിമിനലുകൾക്ക് ജയിലിൽ സുഖവാസം ഒരുക്കുന്ന മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും, ഗൂഗിൾ പേ വഴിയാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും സതീശൻ പരിഹസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us