New Update
/sathyam/media/media_files/6x7Eho31iCEDmnlOotqM.jpg)
കൊല്ലം: കോൺഗ്രസ് വിരുദ്ധത എന്ന ആശയത്തിൽ ബിജെപിയും സിപിഎമ്മും സന്ധിചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ ജനജീവിതം കൂടുതൽ ദുസഹമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Advertisment
മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തിൽ മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ് വരുന്നത്. അതിനപ്പുറമുള്ള ചോദ്യങ്ങൾ വന്നാൽ അദ്ദേഹം ക്ഷുഭിതനാവും.
മുഖാമുഖത്തിൽ സർക്കാരിനെ വിമർശിച്ചാൽ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയാണ്. ഞങ്ങൾ അവസാനത്തെ ആളുടെ ചോദ്യങ്ങൾ വരെ കേൾക്കും. ജനങ്ങൾ പരിതാപകരമായ അവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.