കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ച് എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു.