/sathyam/media/media_files/2024/11/12/ZcbH8x1FQkijEpNLmQMJ.jpg)
കോഴിക്കോട് : കേന്ദ്രം കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനു പിന്നാലെ ചർച്ച് ബില്ലും ചർച്ചയാവുന്നു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ക്രിസ്ത്യൻ മത സ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉയർത്തും എന്ന് പറയപ്പെടുന്ന ചർച്ച് ബിൽ കൊണ്ടു വന്നേക്കും എന്നാണ് സൂചനകൾ.
അതെസമയം കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍.എസ്.എസ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും വഖഫ് ബില്ലിനെ എതിര്‍ത്തതു പോലെ ചര്‍ച്ച് ബില്ലിനെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കേരളത്തില്‍ പ്രീണനം നടത്തുന്ന സംഘ്പരിവാര്‍ രാജ്യത്തുടനീളമുള്ള ക്രൈസ്തവരെ ആക്രമിക്കുന്നവരാണെന്നും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ക്രൈസ്തവര്‍ തിരിച്ചറിയുമെന്നും വി ഡി സതീശൻ പറഞ്ഞു.
/sathyam/media/media_files/2025/04/05/MySRVjdfvTk25FoZO4SJ.jpg)
വഖഫ് നിയമ ഭേദഗതിയെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാൻ നോക്കുകയാണ്. അത് തെറ്റാണെന്നും സർക്കാരിന് പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന പ്രശ്നം മാത്രമാണ് മുനമ്പമെന്നും അതിനകത്ത് ഒരു തർക്കവുമില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.
വഖഫ് ബിൽ വഴി മുനമ്പം വിഷയം തീരില്ല. ബിജെപി മുതലെടുപ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. രണ്ടു മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകുകയാണ് വി ഡി സതീശൻ.
/sathyam/media/media_files/2025/04/04/uhnkQxRkVnFGyv14yDuc.jpg)
വഖഫ് ബിൽ പാസ്സായതിനു പിന്നാലെ മുനമ്പം സന്ദർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പൂച്ചെണ്ടു നൽകിയാണ് സമര സമിതി അംഗങ്ങൾ സ്വീകരിച്ചത്.
അമ്പത് പേർ ബിജെപി അംഗത്വമെടുക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ്സും പ്രതികരണവുമായി രംഗത്ത് വന്നത്. മാത്രമല്ല വരാനിരിക്കുന്ന ചർച്ച് ബില്ലും സതീശൻ പരാമർശിച്ചത് ഈ സാഹചര്യത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us