നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി. 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്ന് വി.ഡി സതീശൻ. പിണറായി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്. ഭരണവിരുദ്ധ വികാരം അലയടിച്ചു, ഈ ജയം 'ടീം യു.ഡി.എഫി'ന്റേതെന്ന് സതീശൻ

New Update
vd satheesan interview

നിലമ്പൂർ: ഐക്യ ജനാധിപത്യ മുന്നണിക്ക് ഉജ്വല വിജയം തന്ന നിലമ്പൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.‍ഡി സതീശൻ.

Advertisment

ഒൻപത് വര്‍ഷമായി അധികാരത്തിൽ ഇരിക്കുന്ന പിണറായി സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ശതീശൻ പറഞ്ഞു. പിണറായി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്. ഭരണവിരുദ്ധ വികാരം അലയടിച്ചു, ഈ ജയം ടീം യു.ഡി.എഫിന്റേതെന്നും സതീശൻ പറഞ്ഞു.