മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ല: അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശന്‍

'പെട്ടെന്ന് എടുത്ത തീരുമാനം അല്ല. ഇന്നലെ തന്നെ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു. ചികിത്സയ്ക്കായി പോയതിനെ കുറ്റപ്പെടുത്താനില്ല.

New Update
Untitledisreltrm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. 

Advertisment

'പെട്ടെന്ന് എടുത്ത തീരുമാനം അല്ല. ഇന്നലെ തന്നെ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു. ചികിത്സയ്ക്കായി പോയതിനെ കുറ്റപ്പെടുത്താനില്ല.


അദ്ദേഹം വേഗം സുഖം പ്രാപിച്ച് തിരിച്ചുവരണമെന്ന് ആശംസിക്കുന്നു,' എന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പകരം ചുമതല നല്‍കേണ്ടതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഈ സ്ഥാനം തുടരാന്‍ യോഗ്യയല്ല. അവര്‍ക്കു ഒന്നിലും ശ്രദ്ധയില്ല,' എന്ന് സതീശന്‍ വിമര്‍ശിച്ചു. 'അവരുടെ പ്രവര്‍ത്തനം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment