ഡോ. ഹാരിസ്​ ചിറയ്ക്കലിനെ വേട്ടയാടാൻ അനുവദിക്കില്ല, സർക്കാർ നടപടിയെടുത്താൽ നേരിടുമെന്ന്​ വി.ഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ വാക്കിന് ഒരുവിലയു​മില്ലെന്ന് വ്യക്തമായി. സ്​റ്റോറിൽ ഇരുന്ന സാധനം കാണാതായതിന് ഡോക്ടർ എങ്ങനെ ഉത്തരവാദിയാകും ? ഡോക്ടർമാരു​ടെ വായ അടപ്പിക്കാനുള്ള​ സർക്കാർ ശ്രമം നടക്കില്ലെന്നും പ്രതിപക്ഷനേതാവ്

New Update
VD SATHEESAN

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പോരായ്​മകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ്​ ചിറയ്ക്കലിനെ വേട്ടയാടാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും നടപടിയെടുത്താൽ നേരിടുമെന്നും ​പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ.

Advertisment

ഡോക്ടറെ മോഷണക്കുറ്റത്തിൽ വരെ പെടുത്തിയത്​ എന്തും ചെയ്യാൻ മടിക്കാത്തവരാണ് അധികാരത്തിലുള്ളതെന്നാണ് വ്യക്തമാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.


ഡോ. ഹാരിസിന്​ മേൽ കുറ്റങ്ങളെല്ലാം ​കെട്ടിയേൽപ്പിച്ച്​ അദ്ദേഹത്തെ നിശ്ശബ്​ദനാക്കാനും മറ്റു ഡോക്ടർമാരു​ടെ വായ അടപ്പിക്കാനുമാണ്​ സർക്കാർ ശ്രമം.


ആരോഗ്യ മന്ത്രിയുടെ വാക്കിന് ഒരുവിലയു​മില്ലെന്നാണ്​ ഇപ്പോൾ ഡോക്ടർക്ക്​ നൽകിയ മെമ്മോയിലൂടെ വെളിപ്പെടുന്നത്​. സർക്കാറിന്‍റെ നിലപാടില്ലായ്മയാണ് തെളിയുന്നത്​. പാവങ്ങൾക്ക്​ വേണ്ടി സത്യസന്ധമായി ജോലിചെയ്യുന്ന ഒരാളെ സർക്കാർ പീഡിപ്പിക്കുകയാണ്.

സ്​റ്റോറിൽ ഇരുന്ന സാധനം കാണാതായതിന് ഡോക്ടർ എങ്ങനെ ഉത്തരവാദിയാകും. ഹാരിസ്​ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്​ അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടിട്ടെന്നും​ വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Advertisment