/sathyam/media/media_files/2025/01/04/PSufQetekLk9TTI5cjm6.jpg)
തൃശൂർ: തൃശൂരിലെ വോട്ടുകൊള്ള വിവാദത്തിൽ സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
"സുരേഷ് ഗോപിക്കും ബി.ജെ.പി.ക്കും ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ആരോപണം ശരിയല്ലെങ്കിൽ അദ്ദേഹം വ്യക്തമായ പ്രതികരണം നടത്തണം," സതീശൻ പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേട് വിഷയത്തിൽ രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയതിന് മുമ്പ് തന്നെ, ഡി.സി.സി. പ്രസിഡന്റും എൽ.ഡി.എഫ് സ്ഥാനാർഥി സുനിൽ കുമാറും കലക്ടർക്ക് പരാതി നൽകിയിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടാൽ വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതല്ലാതെ വേറെ മാർഗമില്ലെന്ന കലക്ടറുടെ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയിരുന്നുവെന്നും സതീശൻ ആരോപിച്ചു.