ഒരു സമുദായ നേതാവിനെ കാണില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല.. ഒരു സമുദായ നേതാവിനെയും കാണാന്‍ രഹസ്യമായിട്ട് പോയിട്ടുമില്ല: ജി. സുകുമാരൻ നായർക്ക് മറുപടിയുമായി  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ ആളുകള്‍ ഒന്നിച്ചു പോകണമെന്നും തമ്മില്‍ ഭിന്നിക്കരുതെന്നാണ് ആഗ്രഹമെന്നും വിഡി സതീശന്‍ പറഞ്ഞു

New Update
satheesan

കൊച്ചി: ഒരു സമുദായ നേതാവിനെ കാണില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു സമുദായ നേതാവിനെയും കാണാന്‍ രഹസ്യമായിട്ട് പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Advertisment

രാഷ്ട്രീയ നേതൃത്വം എല്ലാവരുമായി ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ലെന്നും കേരളത്തിലെ സമുദായ നേതാക്കള്‍ മുഴുവന്‍ വര്‍ഗീയ വാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഗീയതയ്‌ക്കെതിരെ പറയുന്ന ഒരാള്‍ സമുദായനേതാക്കളെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിഡി സതീശന്‍ പറഞ്ഞു.

മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ ആളുകള്‍ ഒന്നിച്ചു പോകണമെന്നും തമ്മില്‍ ഭിന്നിക്കരുതെന്നാണ് ആഗ്രഹമെന്നും വിഡി സതീശന്‍ പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. 

വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരു യോഗ്യതയുമില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

Advertisment