/sathyam/media/media_files/2025/06/23/vd-satheesan-the-leader-2-2025-06-23-16-09-40.jpg)
കോട്ടയം: കേന്ദ്രം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണു ബജെറ്റന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റു പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നു പോലും ആലോചിച്ചു പോയതായും അദ്ദേഹം പരിഹസിച്ചു. കേരളം നിരന്തരം ഉന്നയിച്ചിരുന്ന എയിംസ്, അതിവേഗ റെയില്‍വേ പാത അടക്കം ഒരു പദ്ധതി പോലും പ്രഖ്യാപിക്കപ്പെട്ടില്ല.
/filters:format(webp)/sathyam/media/media_files/2025/06/28/v-d-satheesan-2025-06-28-19-09-06.jpg)
കേരളം നിരന്തരമായി ഉന്നയിച്ചിരുന്ന എയിംസ്, അതിവേഗ റെയില്‍വേ പാത തുടങ്ങിയവ പദ്ധതികളെ പറ്റിയൊന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. കേരളത്തിന് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയുമില്ലെന്നു മാത്രമല്ല കേന്ദ്രം എത്രമാത്രം അവഗണനയോടെയാണു കേരളത്തെ കാണുന്നതെന്ന് ഈ ബജറ്റില്‍ നിന്നു വ്യക്തമാണ്.
ബജറ്റിലെ ധാതു ഇടനാഴി പദ്ധതിയില്‍ പ്രഥമ ദൃഷ്ടിയില്‍ തന്നെ അപകടം കാണുന്നുണ്ട്. കേരളത്തിന്റെ ധാതുസമ്പത്തു കോര്‍പ്പറേറ്റുകള്‍ക്കു കൊള്ളയടിക്കാനുള്ള ഒരു വഴിയായി ഇതു മാറുവാന്‍ സാധ്യതയുണ്ട്. സംസ്ഥാനവുമായി കൂടി ആലോചിച്ചു മാത്രമേ പദ്ധതിയുടെ നയങ്ങള്‍ തീരുമാനിക്കുവാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/02/01/mineral-2026-02-01-20-07-46.jpg)
റബര്‍ കര്‍ഷകര്‍ക്കു താങ്ങ് വില 250 രൂപയാക്കുമെന്നു പറഞ്ഞവര്‍ തന്നെ പത്തുവര്‍ഷംകൊണ്ട് ഈ മേഖലയെ തകര്‍ത്തു. ഈ ഘട്ടത്തില്‍ കേന്ദ്രവും ഒന്നും ചെയ്യുന്നില്ല. ഒരു മേഖല തകരാതിരിക്കാന്‍ വേണ്ട ആത്മവിശ്വാസം നല്‍കുന്നതാവണം ബജറ്റുകളെന്നും
അധികാരത്തിലേക്ക് തിരിച്ചു വന്നാല്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us