/sathyam/media/media_files/2026/01/17/vd-satheesan-press-meet-4-2026-01-17-18-44-40.jpg)
കൊച്ചി: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന റിപ്പോർട്ടുകൾ വരുകയും ജോസ് കെ മാണി തന്നെ പാർട്ടി എൽഡിഎഫിൻ്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യുഡിഎഫ് നിലപാട് വ്യക്തമാക്കിയത്.
കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് വിഡി സതീശൻ യുഡിഎഫിൻ്റെ അടിത്തറ വികസിപ്പിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന്റെ അടിത്തറ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലുതാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും പറഞ്ഞിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുന്നണിയിലേക്ക് ഏതെങ്കിലും കക്ഷികള്‍ വരുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us