ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് വിഡി സതീശൻ ; തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ എങ്ങനെയാണ് പ്രതി ആയതെന്ന് പറയാനുള്ള ബാധ്യതയും എസ്. ഐ.ടി ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് ; നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

New Update
vd satheesan the leader

കൊച്ചി :ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ എങ്ങനെയാണ് പ്രതി ആയതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം.

എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പ്രതിപക്ഷം അതിനെ വിമര്‍ശിച്ചത്. ഇക്കാര്യം കോടതിയും പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് നിയമം നിയമത്തിന്റെ വഴിക്ക് പോകണം എന്ന് വ്യക്തമാക്കി

Advertisment