കൊച്ചി മേയർ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് ; കൊച്ചിയില്‍ ആരെയെങ്കിലും മേയര്‍ ആക്കണമെന്ന് ഒരു സഭയും ആവശ്യപ്പെട്ടിട്ടില്ല എന്ന് വി.ഡി. സതീശൻ വ്യക്തമാക്കി ; കെ.പി.സി.സി നടപടിക്രമം പാലിച്ചാണ് മേയറെ കണ്ടെത്തിയത് എന്ന് പ്രതിപക്ഷ നേതാവ്

New Update
stheesan jhjk

കൊച്ചി : ലത്തീൻ സഭയോട് നന്ദി പറഞ്ഞ് മേയർ വി.കെ മിനിമോൾ നടത്തിയ പ്രസംഗം വിവാദമായിരുന്നു. മേയറുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത് വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. 

Advertisment

കൊച്ചിയില്‍ ആരെയെങ്കിലും മേയര്‍ ആക്കണമെന്ന് ഒരു സഭയും ആവശ്യപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും ലത്തീന്‍ സഭ. നിയമസഭ സീറ്റില്‍ ആരെയെങ്കിലും നിര്‍ത്തണമെന്നു പോലും അവര്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് വി.ഡി. സതീശൻ പറഞ്ഞു. കൊച്ചി മേയര്‍ ആ സമുദായത്തിലെ അംഗം പോലുമല്ല. പിന്നെ എന്തിനാണ് വിവാദം എന്ന് അദ്ദേഹം ചോദിച്ചു .

ലത്തീന്‍ സഭയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. എനിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ചതും ലത്തീന്‍ സമുദായാംഗമാണ് എന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി . അവര്‍ ഒന്നിലും ഇടപെടാറില്ല. തീരപ്രദേശത്തെ വിഷയങ്ങളിലും മുനമ്പത്തെ വിഷയത്തിലുമാണ് അവര്‍ ഇടപെടുന്നത്. വേറൊന്നും ഇല്ലെങ്കില്‍ ഇതും വിവാദമാക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്. കെ.പി.സി.സി നടപടിക്രമം പാലിച്ചാണ് മേയറെ കണ്ടെത്തിയത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

Advertisment