ആരോഗ്യ കേരളം വെന്‍റിലേറ്ററിൽ; കത്രിക വയറ്റിൽ കുടുങ്ങി. ഒരു കുഞ്ഞിന്‍റെ കൈ മുറിച്ചു കളയേണ്ടി വന്നു, അഞ്ചു വർഷം കത്രിക വയറ്റിൽ വച്ച് നടക്കേണ്ടി വന്ന സ്ത്രീയുടെത് തുടങ്ങി വ്യാപകമായ വാർത്തകളാണ് വരുന്നത്; രൂക്ഷമായി പ്രതികരിച്ച് വി.ഡി സതീശൻ

അഞ്ചുവർഷമായി കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയാണ് ചികിത്സ സഹായം ഒരുക്കിയത്.

New Update
satheesan

കൊച്ചി: ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കത്രിക വയറ്റിൽ കുടുങ്ങി, ഒരു കുഞ്ഞിന്‍റെ കൈ മുറിച്ചു കളയേണ്ടി വന്നു, അഞ്ചു വർഷം കത്രിക വയറ്റിൽ വച്ച് നടക്കേണ്ടി വന്ന സ്ത്രീയുടെത് തുടങ്ങി വ്യാപകമായ വാർത്തകളാണ് വരുന്നതെന്നും കൊച്ചിയിൽ പുതുയുഗയാത്രയിൽ സംസാരിക്കവേ സതീശൻ പറഞ്ഞു.

Advertisment


കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന്‍റെയും പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെയും ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെയും ദുരവസ്ഥ പറഞ്ഞു കൊണ്ടാണ് വി.ഡി സതീശൻ സംസാരിച്ചത്.

അവരോടൊന്നും കരുണ കാണിക്കാത്ത, മനസാക്ഷിയില്ലാത്ത ക്രൂരന്മാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്.

വെന്‍റിലേറ്ററിൽ കിടക്കുന്ന ഈ കേരളത്തിലെ ആരോഗ്യത്തെ നമുക്ക് ആരോഗ്യവതിയായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അഞ്ചുവർഷമായി കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയാണ് ചികിത്സ സഹായം ഒരുക്കിയത്.

വി.ഡി. സതീശനാണ് വിനോദനിക്ക് കൃത്രിമ കൈ നൽകുന്നതിനുള്ള ചികിത്സ ചെലവ് ഏറ്റെടുത്തത്.

Advertisment