തിരുവനന്തപുരം: സിപിഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പവര്‍ഗ്രൂപ്പാണ് സിപിഎമ്മിലുള്ളത്.
ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വരും കാലത്ത് ഈ രംഗം കൂടുതല്‍ വഷളാകും.
സ്ത്രീകള്‍ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. സാംസ്‌കാരിക മന്ത്രി എന്തൊക്കെയാണ് പറയുന്നത്?
എല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യാന്‍ പറയുന്നത്. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.