Advertisment

പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു; മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്, കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായി; സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുര്‍ബലപ്പെടുത്താനാണ് ജയരാജന്‍ ബിജെപി നേതാവിനെ കണ്ടതെന്ന് വിഡി സതീശന്‍

പോയ വഴിക്ക് വീട്ടില്‍ കയറിയെന്നാണ് പറഞ്ഞത്. ഞങ്ങളുടെ ആരുടെയും വീട്ടില്‍ കയറിയില്ലല്ലോ.

New Update
vd satheesan Untitledni

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജന്‍ ജാവദേക്കറെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. കേരളത്തിലെ സിപിഎമ്മിന് ബിസിനസ് ബന്ധമുണ്ടെന്ന് ഞങ്ങളന്ന് ആരോപിച്ചിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. താനും നിരവധിതവണ പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് ന്യായീകരിച്ചിട്ട് ഇപ്പോള്‍ എന്താണ് ജയരാജന് കുഴപ്പമെന്ന് മനസിലാവുന്നില്ല. 

പോയ വഴിക്ക് വീട്ടില്‍ കയറിയെന്നാണ് പറഞ്ഞത്. ഞങ്ങളുടെ ആരുടെയും വീട്ടില്‍ കയറിയില്ലല്ലോ. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്. കേരളത്തിലെ സിപിഐഎമ്മിനും സിപിഎം നേതാക്കള്‍ക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. 

അദ്ദേഹം ത്യാഗപൂര്‍ണമായി ഒഴിഞ്ഞതല്ലല്ലോ. സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുര്‍ബലപ്പെടുത്താനാണ് ജയരാജന്‍ ബിജെപി നേതാവിനെ കണ്ടത്.

 

Advertisment