രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കു​നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് പ​ങ്കി​ല്ല. രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു കഴിഞ്ഞെന്ന് വി.​ഡി.​സ​തീ​ശ​ൻ. സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തിയെന്നും വിമർശനം

New Update
vd satheesan the leader-2

കാ​സ​ര്‍​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കു​നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യാ​ണ്.

Advertisment

രാ​ഹു​ലി​നെ​തി​രാ​യ കേ​സി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു. ഇ​നി ഒ​ന്നും പ​റ​യാ​നി​ല്ല. രാ​ഹു​ലി​നെ​തി​രാ​യ കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വി​ഷ​യ​മേ അ​ല്ലെ​ന്നും പ​രാ​തി ല​ഭി​ക്കും മു​മ്പ് ന​ട​പ​ടി​യെ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത സി​പി​എം കോ​ൺ​ഗ്ര​സി​നെ ക്രൂ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Advertisment