സം​സ്ഥാ​ന​ത്ത് 1,100 കോ​ടി​യു​ടെ ജി​എ​സ്ടി ത​ട്ടി​പ്പ്. സാധാരണക്കാരുടെ പേരിൽ രഹസ്യമായി രജിസ്ട്രേഷൻ. ഖജനാവിന് 200 കോടി നഷ്ടം, ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് സംശയം. സി​.ബി.ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് വി.​ഡി സ​തീ​ശ​ൻ

New Update
vd satheesan the leader

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1100 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

Advertisment

2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​ട്ടി​പ്പ് സം​ഘം മാ​ത്രം വ്യാ​ജ പേ​രു​ക​ളി​ല്‍ 1100 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രു​ടെ പേ​രി​ൽ അ​വ​ര​റി​യാ​തെ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു. ചി​ല പോ​ര്‍​ട്ട​ലു​ക​ളി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്.

വ്യാ​ജ ക​ച്ച​വ​ട​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും ത​ട്ടി​പ്പു​കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ജി​എ​സ്ടി ബാ​ധ്യ​ത​യും ആ​ദാ​യ​നി​കു​തി ബാ​ധ്യ​ത​യും വ​രു​ന്ന​ത് ഇ​ര​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ന ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 2025 ഫെ​ബ്രു​വ​രി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ആ​കെ ചെ​യ്ത​ത് ഈ ​ര​ജി​സ്‌​ട്രേ​ഷ​നു​ക​ള്‍ റ​ദ്ദു ചെ​യ്യു​ക മാ​ത്ര​മാ​ണ്. ഖ​ജ​നാ​വി​ന് ന​ഷ്ടം 200 കോ​ടി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

പു​റ​ത്ത് വ​ന്ന​ത് മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണ്. ജി​എ​സ്ടി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രി​താ​പ​ക​ര​മാ​യ നി​ല​യി​ലാ​ണ്. ടാ​ക്സ് ത​ട്ടി​പ്പ് മാ​ത്ര​മ​ല്ല ഡാ​റ്റാ മോ​ഷ​ണം കൂ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്.

ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ത​ട്ടി​പ്പു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment