യു​വ​ഡോ​ക്ട​റെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേസ്; റാ​പ്പ​ര്‍ വേ​ട​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പരി​ഗണിക്കും

New Update
vedan image(377)

കൊ​ച്ചി: യു​വ​ഡോ​ക്ട​റെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ റാ​പ്പ​ര്‍ വേ​ട​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Advertisment

ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​രാ​തി​ക്കാ​രി കൂ​ടി ക​ക്ഷി​ചേ​ര്‍​ന്ന​തോ​ടെ, വേ​ട​നെ​തി​രേ കൂ​ടു​ത​ല്‍​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും പ​രാ​തി​ക്കാ​രി​ക്ക് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു. വി​വാ​ഹ​വാ​ഗ്ദാ​നം​ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നാ​യി​രു​ന്നു വേ​ട​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്.

ത​നി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം നി​ല​നി​ല്‍​ക്കി​ല്ല. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന വാ​ദം തെ​റ്റാ​ണ്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. അ​തി​നാ​ല്‍ മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വേ​ട​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

ഇ​ത്ത​രം​കേ​സു​ക​ളി​ലെ സു​പ്രീം​കോ​ട​തി​യു​ടെ മു​ന്‍ വി​ധി​ന്യാ​യ​ങ്ങ​ളും വേ​ട​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ബ​ന്ധ​മോ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളോ വേ​ട​ന്‍ നി​ഷേ​ധി​ച്ചി​ല്ല.

എ​ന്നാ​ല്‍, വേ​ട​ന് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ ക​ക്ഷി​ചേ​രാ​നെ​ത്തി​യ യു​വ​ഡോ​ക്ട​ര്‍ എ​തി​ര്‍​ത്തു. താ​ന്‍ മാ​ത്ര​മ​ല്ല പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വേ​ട​നെ​തി​രേ കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​രെ സ്വ​ഭാ​വ​വൈ​കൃ​ത​ത്തി​ലൂ​ടെ പ്ര​തി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍റെ പ്ര​തി​ക​ര​ണം. തു​ട​ര്‍​ന്നാ​ണ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​യി പ​രാ​തി​ക്കാ​രി​ക്ക് സ​മ​യം അ​നു​വ​ദി​ച്ച​ത്.

Advertisment