വേദാന്തയുടെ ക്രെഡിറ്റ് റേറ്റിങ് എഎ ആയി ഉയര്‍ത്തി ക്രിസില്‍

വേദാന്തയുടെ ദീര്‍ഘകാല ബാങ്ക് ഫെസിലിറ്റിയുടെയും ഡെറ്റ് ഇന്‍സ്ട്രുമെന്റുകളുടെയും റേറ്റിങ് 'എഎ-' ല്‍ നിന്ന് 'എഎ' ആയി ക്രിസില്‍ ഉയര്‍ത്തി.

New Update
vedanta.jpg

കൊച്ചി: വേദാന്തയുടെ ദീര്‍ഘകാല ബാങ്ക് ഫെസിലിറ്റിയുടെയും ഡെറ്റ് ഇന്‍സ്ട്രുമെന്റുകളുടെയും റേറ്റിങ് 'എഎ-' ല്‍ നിന്ന് 'എഎ' ആയി ക്രിസില്‍ ഉയര്‍ത്തി. അതേസമയം 'എ1+' ല്‍ ഹ്രസ്വകാല റേറ്റിങ്  വീണ്ടും സ്ഥിരീകരിച്ചു.

Advertisment


അലുമിനിയം, സിങ്ക് ഇന്റര്‍നാഷണല്‍, ഇരുമ്പ് അയിര് എന്നീ വിഭാഗങ്ങളുടെ വോളിയത്തിലുണ്ടായ വളര്‍ച്ച, സിങ്ക്, അലുമിനിയം എന്നിവയുടെ മെച്ചപ്പെട്ട ചെലവ് കാര്യക്ഷമത, മികച്ച  ലോഹ വിലകള്‍ എന്നീ കാരണങ്ങളാല്‍ വേദാന്തയുടെ സംയോജിത പ്രവര്‍ത്തന ലാഭക്ഷമത (ഇബിഐടിഡിഎ - പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം, വിആര്‍എല്ലിന്റെ ബ്രാന്‍ഡും മാനേജ്‌മെന്റ് ഫീസും ഒഴികെ) 2025 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപയിലധികം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍  അഭിപ്രായപ്പെട്ടു. 

അലൂമിനിയം ബിസിനസ്സില്‍ ശേഷി വര്‍ദ്ധനവിനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള മൂലധന ചെലവ് (കാപെക്‌സ്) പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇബിഐടിഡിഎ കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പ്രമുഖ ക്രെഡിറ്റ് ഏജന്‍സിയുടെ വേദാന്തയ്ക്ക് വേണ്ടിയുള്ള രണ്ടാമത്തെ അപ്‌ഗ്രേഡാണിത്. സെപ്റ്റംബറില്‍ ശക്തമായ ക്രെഡിറ്റ് പ്രൊഫൈല്‍ ചൂണ്ടിക്കാട്ടി ഐസിആര്‍എ വേദാന്ത ലിമിറ്റഡിന്റെ  ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് 'എഎ-'ല്‍ നിന്ന് 'എഎ' യിലേക്ക് ഉയര്‍ത്തിയിരുന്നു.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) വേദാന്ത ബിസിനസ്സുകളെ പ്രത്യേക ലിസ്റ്റ് ചെയ്ത കമ്പനികളാക്കി വിഭജിക്കാനുള്ള നിര്‍ദ്ദേശം ക്രിസില്‍  റേറ്റിങ് കണക്കിലെടുത്തു. ഇതോടെ  വിഭജനം വിജയകരമായി പൂര്‍ത്തിയാക്കാനുള്ള സാധ്യത വര്‍ദ്ധിച്ചു.

Advertisment