കോണ്‍ഗ്രസ് സ്ഥനാര്‍ഥിയാകണമെങ്കില്‍ വീക്ഷണം പത്രത്തിന്റെ വരിക്കാരാകണം. ഓരോ സ്ഥാനാര്‍ഥിയും 3000 രൂപവെച്ച് വരിസംഖ്യ അടയ്ക്കണം. സംസ്ഥാനത്തെ ഡിസിസി ഓഫീസുകളില്‍ പത്രത്തിന്റെ വരിക്കാരാകാന്‍ സ്ഥാനാര്‍ഥികളുടെ നീണ്ട നിര. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വീക്ഷണത്തിന് പിരിഞ്ഞു കിട്ടിയത് ലക്ഷങ്ങള്‍

പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നു കൊണ്ട്  അവസാനിക്കുമെന്നതിനാല്‍ വരിസംഖ്യ എടുക്കുന്നതിനുള്ള തിരക്കും ഇന്നത്തേടെ തീരുമെന്നാണ് കരുതുന്നത്

New Update
CONGRESS

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കോളടിച്ചത് വീക്ഷണം പത്രത്തിനാണ്.

Advertisment

കോണ്‍ഗ്രസിന്റെ മുഖപത്രമാണ് വീക്ഷണമെങ്കിലും മുതിർന്ന കോണ്‍ഗ്രസുകാര്‍ ഒഴിച്ചുള്ളവർ വീക്ഷണം പത്രം കയ്‌കൊണ്ട് തൊടാറില്ലെന്നത് പരസ്യമായ ഒരു രഹസ്യമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ന് വീക്ഷണം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വീക്ഷണം പത്രത്തിന്റെ വരിക്കാരാകുന്നവര്‍ക്കേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കൂ എന്ന നിര്‍ദേശം നേതൃത്വം നല്‍കിയിരുന്നു.

3000 രൂപ നല്‍കി വരിസംഖ്യ എടുക്കണമെന്ന നിര്‍ദേശം കിട്ടയതോടെ വീക്ഷണത്തിന്റെ വരിക്കാരാകാന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയണാണ്. ഇതിനോടകം ലക്ഷണങ്ങളാണ് പിരിഞ്ഞു കിട്ടിയത്.

സ്ഥനാര്‍ഥിയാകാന്‍ വേണ്ടി അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വരിസംഖ്യ അടയ്ക്കാനും സ്ഥനാര്‍ഥികള്‍ റെഡിയാണ്.

വരിസംഖ്യ എടുത്തതിന്റെ രസീത് കാട്ടിയാലേ ഡി.സി.സി പ്രസിഡന്റ് സ്ഥനാര്‍ഥിത്വം അംഗീകരിക്കുകയുള്ളൂ. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നു കൊണ്ട്  അവസാനിക്കുമെന്നതിനാല്‍ വരിസംഖ്യ എടുക്കുന്നതിനുള്ള തിരക്കും ഇന്നത്തേടെ തീരുമെന്നാണ് കരുതുന്നത്.

 പിന്നീട് ഇവരെ കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

Advertisment