ചികിത്സാപിഴവ് വിവാദം: സുരക്ഷയ്ക്ക് പ്രത്യേക പോലീസ് വേണ്ട, പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കുമെന്ന് വീണ ജോർജ്. പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ല താനെന്നും മന്ത്രി

New Update
veena george meeting

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം വീ​ണാ ജോ​ര്‍​ജ് ത​ള്ളി. ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Advertisment

പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഓ​ടു​ന്ന ആ​ള​ല്ല​താ​ൻ. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​കും. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​പി​ഴ​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ശ​ബ്ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നോ​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

Advertisment